അതിര്‍ത്തി കാക്കുന്നവരുടെ ദുരിത ജീവിതം

അതിര്‍ത്തി കാക്കുന്നവരുടെ ദുരിത ജീവിതം

‘ഈ പരിപ്പ് കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന് പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ സാധിക്കുമോ ?’ സൈനികരുടെ ദുരിത ജീവിതം വിവരിക്കുന്ന ബിഎസ്എഫ് ജവാന്റെ വീഡിയോ വൈറലാകുന്നു.

കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിത ജീവിതം വീഡിയോയിലൂടെ രാജ്യ ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. മോശം ഭക്ഷണം കഴിക്കേണ്ടി വരുന്ന ഗതികേടാണ് ജവാന്‍ വിവരിക്കുന്നത്. ഈ പരിപ്പ് കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ് എഫ് ജവാന് പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ സാധിക്കുമോയെന്നും തേജ് ബഹാദൂര്‍ യാദവ് ചോദിക്കുന്നു.jawan-nyusuമഞ്ഞുമൂടിയ മേഖലകളില്‍ രാവിലെ 6 മണി മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെയാണ് ജോലി. മഞ്ഞുണ്ടായാലും മഴയുണ്ടായാലും കൊടുങ്കാറ്റുണ്ടായാലും അതിനെ വകവെയ്ക്കാതെ പ്രതിദിനം പതിനൊന്ന് മണിക്കൂറോളം ജോലി ചെയ്യുന്നു. ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി സന്ദര്‍ഭങ്ങളുമുണ്ട്. പ്രഭാത ഭക്ഷണമായി ചായയ്‌ക്കൊപ്പം ലഭിക്കുന്നത് ഒരു പൊറോട്ടയാണ് . സര്‍ക്കാര്‍ ആവശ്യമായതെല്ലാം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം വിപണിയില്‍ വിറ്റ് പണം കൈക്കലാക്കുന്നു. എവിടേക്കാണ് സാധനങ്ങളെല്ലാം പോകുന്നത്. ആരാണ് വില്‍ക്കുന്നത് ഇതേക്കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *