ജഗന്നാഥവര്‍മ്മ അരങ്ങൊഴിഞ്ഞു

ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മാറ്റൊലി എന്ന ചിത്രത്തിലൂടെ 1978 ലാണ് ജഗന്നാഥവര്‍മ്മ ചലച്ചിത്ര രംഗത്തെത്തിയത്. വടക്കന്‍ വീരഗാഥ, ലേലം,നന്ദനം, ആറാം തമ്പുരാന്‍, റെഡ് ചില്ലീസ് എന്നീ ശ്രദ്ധേയ ചിത്രങ്ങളില്‍ ഉള്‍പ്പെടെ 575 സിനിമകളില്‍ വേഷമിട്ടു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. jagannadhan-nyusuമോഹന്‍ലാലിന്റെയടക്കം അച്ഛന്‍ വേഷങ്ങള്‍ മികവുറ്റതാക്കി. കഥകളി പ്രതിഭ കൂടിയാണ് വിടവാങ്ങിയത്. പതിനാലാം വയസില്‍ കഥകളി അഭ്യസിച്ച് തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്‍മാരോടൊപ്പം നിരവധി വേദികളിലെത്തി. പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു ഗുരു. ചെണ്ട വാദ്യത്തിലും കൈവച്ചിട്ടുണ്ട് അദ്ദേഹം. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്റെ കീഴില്‍ പരിശീലനം നേടിയ ജഗന്നാഥവര്‍മ്മ 77 ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. നടന്‍ മനു വര്‍മ്മ മകനാണ്. സംവിധായകന്‍ വിജി തമ്പിയാണ് മകള്‍ പ്രിയയെ വിവാഹം ചെയ്തിരിക്കുന്നത്. 1939 മെയ് 1 ന് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ വാരനാടായിരുന്നു ജനനം. പഴയ തലമുറയെ തലയെടുപ്പുള്ള അഭിനേതാവാണ് അരങ്ങൊഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *