ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ വിശ്വാസികളുടെ പ്രതിഷേധം

മെല്‍ബണ്‍: ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മ്മിച്ച പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഓസ്‌ട്രേലിയയിലാണ് സംഭവം. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്. ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പ്രക്ഷോഭം നടത്തിയത്. പരസ്യം ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി എന്നു മനസ്സിലാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉടന്‍തന്നെ ഇത് നിരോധിച്ചു. ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്. ക്രിസ്തു, ബുദ്ധന്‍, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാസം കഴിക്കുന്നതായാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. പരസ്യം പ്രക്ഷേപണം ചെയ്ത് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. പരസ്യത്തിനെതിരെ 30 ഓളം പരാതികളാണ് ഓസ്‌ട്രേലിയലിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേര്‍ഡ് ബ്യൂറോയ്ക്ക് ലഭിച്ചത്.

About the author

Related

JOIN THE DISCUSSION