ഷാര്‍ജയില്‍ ഇന്ത്യക്കാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ;പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

ഷാര്‍ജ : ഷാര്‍ജയില്‍ ഇന്ത്യക്കാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മുവാലിഹാ പ്രദേശത്താണ്,ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ത്യാക്കാരനെ കണ്ടെത്തിയത്. അത് വഴി കടന്നു പോയ വഴി യാത്രക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. മരിച്ച വ്യക്തിക്ക് 52 വയസ്സ് പ്രായം വരും.തുണി ഉപയോഗിച്ച മരത്തില്‍ തൂങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രാഥമിക ദൃഷ്ടിയില്‍ ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് നിഗമനം. എന്നാലും കൂടുതല്‍ പരിശോധനകളുടെ ഭാഗമായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും ഏതാനും തെളിവുകളും പൊലിസ് ശേഖരിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ കൂടെ താമസിക്കുന്നവരേയും അടുത്ത കൂട്ടുകാരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇദ്ദേഹത്തിന്റെ പേരും മറ്റും വിശദാംശങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.

About the author

Related

JOIN THE DISCUSSION