ഓടുന്ന ബസിന്റെ പിന്നില്‍ കൈ വെച്ച് തിരക്കുള്ള റോഡില്‍ യുവാവ് നടത്തിയത് സാഹസിക യാത്ര; കണ്ട് നിന്നവര്‍ അലറി വിളിച്ചു

അയര്‍ലന്റ് :തിരക്കുള്ള റോഡില്‍ റോളര്‍ സ്‌കേറ്റിംഗിന് ഉപയോഗിക്കുന്ന ഷൂ ധരിച്ച് ബസ്സിന്റെ പിറകില്‍ കൈ വെച്ച് യാത്ര ചെയ്ത യുവാവ് നഗരത്തെ നിമിഷങ്ങളോളം പരിഭ്രാന്തിയിലാക്കി. അയര്‍ലന്റിന്റെ തലസ്ഥാന നഗരമായ ഡ്യുബ്ലിനിലാണ് യുവാവ് ഓഫീസിലേക്ക് യാത്ര ചെയ്യാന്‍ ഈ പുതു വഴി പരീക്ഷിച്ചത്. നഗരത്തിലെ തിരക്കുള്ള റോഡില്‍ തിങ്കളാഴ്ച വൈകുന്നേരം 5 മണിയോട് കൂടിയാണ് യുവാവിന്റെ വേറിട്ട അഭ്യാസ പ്രകടനം വഴിയാത്രക്കാരുടെ നെഞ്ചിടിപ്പ് ഏറ്റിയത്.റോഡിലുള്ള പലരും അലറി വിളിക്കാന്‍ തുടങ്ങിയതോടെ ഡ്രൈവര്‍ക്ക് അപകടം മണത്തു. വണ്ടി നിര്‍ത്തി പുറകിലേക്ക് പോയി നോക്കിയപ്പോഴാണ് യുവാവ് ബസിന്റെ പിടിയില്‍ അള്ളി പിടിച്ച് കാല്‍ മാത്രം നിലത്ത് കുത്തിയ നിലയില്‍ കണ്ടത്. ജോലിക്കായി ഓഫിസിലേക്ക് പോവുകയാണെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവ് പറഞ്ഞത്.യുവാവിന്റെ മാനസികനില തകരാറിലാണെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 20 സെക്കന്റോളം യുവാവ് ഇത്തരത്തില്‍ യാത്ര ചെയ്തുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി.

https://www.youtube.com/watch?v=_SDJj8ZlBQ0

About the author

Related

JOIN THE DISCUSSION