ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക്

ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക്

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തില്‍ ‘ടേര്‍ണിംഗ്’പരിശോധിക്കാന്‍ ഒരുങ്ങുന്നു.

ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ ജലന്തറില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ചേരുന്നതുമായി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിവരികയാണെന്നും വിവരമുണ്ട്. ഹര്‍ഭജന്‍ തങ്ങെേളാടപ്പമുണ്ടാകുന്നത് സന്തോഷകരമാകുമെന്നായിരുന്നു പഞ്ചാബ് കോണ്‍്ഗ്രസ് അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിങ്ങിന്റെ പ്രതികരണം.harbhajan-singh-nyusu അതേസമയം അമരീന്ദര്‍ രാജിവെച്ച അമൃത്സര്‍ സീറ്റില്‍ നിന്ന് ഹര്‍ഭജന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം ബിജെപി വിട്ട മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ചൊവ്വാഴ്ച സിദ്ദു കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *