ഗുര്‍മീതിന്റെ ശാരീരികാസ്വാസ്ഥ്യം അമിത ലൈംഗികാസക്തിയെ തുടര്‍ന്നെന്ന് ഡോക്ടര്‍മാരുടെ സംഘം

ചണ്ഡീഗഡ് : ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗികാസക്തിയെ തുടര്‍ന്നുള്ള വിത്ഡ്രവല്‍ സിന്‍ഡ്രം പ്രകടിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍. ഗൂര്‍മീതിന് അമിത ലൈംഗികാസക്തി രോഗമായ സറ്റിറിയാസിസാണെന്ന് അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി.ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെന്ന ഗുര്‍മീതിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷയാണ് ഗുര്‍മീതിന് വിധിച്ചത്. അമിത ലൈംഗികാസക്തിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ സൂചനകളാണ് ഗുര്‍മീത് ഇപ്പോള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.ലൈംഗികാസക്തി ശമിപ്പിക്കാന്‍ ജയിലില്‍ അവസരം ലഭിക്കാത്തതാണ് അസ്വസ്ഥതകള്‍ക്കുള്ള കാരണം. ഉടന്‍ തന്നെ ഇദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കണം. വൈകിയാല്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഗുര്‍മീത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നോയെന്നതിന് സ്ഥിരീകരണമില്ല. എന്നാല്‍ 1988 വരെ ഗുര്‍മീത് മദ്യം ഉപയോഗിച്ചിരുന്നതായി ചില അനുയായികള്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന സെക്‌സ് ടോണിക്കുകള്‍ ഗുര്‍മീത് ഉപയോഗിച്ചിരുന്നതായി നേരത്തെ പരിശോധിച്ച ഡോക്ടര്‍ കണ്ടെത്തിയിരുന്നു. കൂടാതെ എനര്‍ജി ഡ്രിങ്കുകളും ഇദ്ദേഹം നിരന്തരം ഉപയോഗിച്ചിരുന്നു.

About the author

Related

JOIN THE DISCUSSION