മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു

മലപ്പുറം :പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മലപ്പുറത്ത് മാനത്ത് മംഗലം കിരിശ്ശേരി മാസിലിനാണ് വെടിയേറ്റത്. 21 വയസ്സായിരുന്നു. കഴുത്തിന് പിന്നില്‍ വെടിയേറ്റ ഇദ്ദേഹത്തെ വൈകുന്നേരം അഞ്ചരയോടെ പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.യുവാവിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.  അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ശേഷം കൂടുതല്‍ ചികിത്സകള്‍ക്കായി ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റുന്നതിനിടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് രണ്ട് പേരും സ്ഥലം വിട്ടു.ആശുപത്രിയില്‍ എത്തിച്ച് ഏതാനും സമയത്തിനുള്ളില്‍ യുവാവ് മരണപ്പെട്ടതായി
ഡോക്ടര്‍മാര്‍ പറഞ്ഞു.

About the author

Related

JOIN THE DISCUSSION