ഗൊരഖ്പുര്‍ അപകടം;നിസ്സഹായനായി പൊട്ടിക്കരഞ്ഞ് ഡോ.കഫീല്‍ അഹമ്മദ്

ഉത്തര്‍പ്രദേശ്:ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെ തുടര്‍ന്ന് 63 കുട്ടികള്‍ മരിക്കുവാനിടയായ ഗൊരഖ്പുരില്‍ കുട്ടികളുടെ ജീവന്‍ നില നിര്‍ത്താന്‍ പെടാപാട് പെട്ട് അല്‍പ്പ നേരത്തേക്ക് എങ്കിലും കുട്ടികളുടെ രക്ഷകനായ ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ വാഴ്ത്തുകയാണ് സമൂഹ മാധ്യമങ്ങള്‍. അപകടം നടന്ന ബിആര്‍ഡി ആശുപത്രയിലെ ഡോക്ടര്‍ കഫീല്‍ അഹമ്മദ് ആണ് തന്റെ ആത്മാര്‍ത്ഥമായ സേവനം കൊണ്ട് സുമനസ്സുകളുടെ പ്രശംസ പിടിച്ചു പറ്റിയത്.വ്യാഴാഴ്ച്ച രാത്രി തന്നെ ഡോക്ടര്‍ക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് സുചന ലഭിച്ചിരുന്നു. വിതരണം തടസ്സപ്പെട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട ഓക്‌സിജനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തകിടം മറിയുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ സ്വന്തം വാഹനത്തില്‍ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ അടുത്തെത്തി 3 സിലണ്ടര്‍ ഓക്‌സിജന്‍ വാങ്ങുകയും വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോട് കൂടി ബിആര്‍ഡി ആശുപത്രയില്‍ എത്തിക്കുകയും ചെയ്തു. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇതു സഹായകരമായെങ്കിലും വെള്ളിയാഴ്ച്ച രാവിലെയോട് കൂടി സ്ഥിതി ഗതികള്‍ വീണ്ടും വഷളാവാന്‍ തുടങ്ങി.തുടര്‍ന്ന് രാവിലെയോടെ ഡോക്ടര്‍ കഫീല്‍ അഹമ്മദ് നഗരത്തിലെ കൂടുതല്‍ ഓക്‌സിജന്‍ വിതരണക്കാരെ വിളിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരും പണം ആവശ്യപ്പെട്ടതോടെ ഉന്നത സര്‍ക്കാര്‍ അധികാരികളെ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഡോക്ടര്‍ സ്വന്തം കയ്യിലെ കാശ് മുടക്കി സിലണ്ടര്‍ വാങ്ങാന്‍ ഏര്‍പ്പാടാക്കി. ഇതിനിടയിലും ഡോക്ടര്‍ വാര്‍ഡുകള്‍ തോറും കയറിയിറങ്ങി ‘എമ്പു പമ്പിന്റെ’സഹായത്താല്‍ കുട്ടികളുടെ ഹൃദയ സതംഭനം നിലക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.ഇത്ര ഏറെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാവത്തതില്‍ മനം നൊന്ത് നിസ്സഹായനായി മരിച്ച കുട്ടികളുടെ മുഖത്തേക്ക് നോക്കുന്ന ഡോക്ടര്‍ കഫീല്‍ അഹമ്മദിന്റെ ചിത്രം ഏവരുടേയും കണ്ണ് നിറയ്ക്കും.

ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ക്ക് പേരു കേട്ട ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ നിന്നാണ് രോഗികളായ ഭൂരിപക്ഷം വരുന്ന ഹിന്ദു കുട്ടികള്‍ക്കും വേണ്ടി കഫീല്‍ അഹമ്മദ എന്ന മുസ്ലീം ഡോക്ടറുടെ ഈ പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്.

About the author

Related

JOIN THE DISCUSSION