ഗൊരഖ്പൂരിലെ അപകടം;ഡോ.കാഫില്‍ ഖാനെ പുറത്താക്കി യോഗിയുടെ സര്‍ക്കാര്‍

ഗൊരഖ്പൂര്‍ :ഒടുവില്‍ അത്യാസന സമയത്ത് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ രക്ഷകനായ ഡോ.കാഫില്‍ ഖാനെ ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ മുഖം രക്ഷിക്കുന്നു. അപകടം നടന്ന ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായിരുന്നു ഡോ.കാഫില്‍ ഖാന്‍.ഇദ്ദേഹത്തെ നിലവില്‍ അദ്ദേഹം വഹിക്കുന്ന എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതാണ് അറിയിപ്പ് വന്നിരിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്ന് നേരത്തെ അന്വേഷണ വിധേയമായി രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഡോ.കാഫിലുനുമെതിരായ നടപടി.

ഡോ.കാഫില്‍ ഖാനെ പുറത്താക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായ് സര്‍ക്കാരിന് നേരെ ഉയരുന്നത്. ഓക്‌സിജന്‍ ലഭ്യതയുടെ അഭാവം ഉണ്ടായ വേളയില്‍ സ്വന്തം വാഹനത്തില്‍ സുഹൃത്തിന്റെ പക്കല്‍ നിന്നും ഓക്‌സിജന്‍ സിലണ്ടറുകള്‍ സംഘടിപ്പിച്ചും പിന്നീട് ഉന്നത അധികാരികള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും പണം എടുത്ത് കുട്ടികള്‍ക്ക് ഓക്‌സിജന്‍
സിലിണ്ടറുകള്‍ വാങ്ങി നല്‍കിയ ഡോക്ടറുടെ നിസ്വാര്‍ത്ഥ സേവനം കഴിഞ്ഞ ദിവസങ്ങളില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇത് സര്‍ക്കാരിനെതിരേയും അധികാരികള്‍ക്ക് നേരെയും ഏറെ അവമതിപ്പുമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ഡോ.കാഫില്‍ ഖാനെ ചുമതലകളില്‍ നിന്ന് നീക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതെന്നാണ് ശ്രദ്ധേയമായ കാര്യം. ഇതിനിടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവം മൂലം മരണം സംഭവിച്ച കുട്ടികളുടെ എണ്ണം 70 കവിഞ്ഞു.

About the author

Related

JOIN THE DISCUSSION