ഇനി ടൈപ്പ് ചെയ്ത് കഷ്ടപ്പെടേണ്ട; ഗൂഗിള്‍ കേട്ടെഴുതും

മലയാളം ടൈപ്പിംഗിന് ഇനി ബുദ്ധിമുട്ടണ്ട. പറഞ്ഞ് കൊടുത്താല്‍ ടൈപ് ചെയ്യാന്‍ ഇനി ഗൂഗിള്‍ റെഡി. ഒരാളുടെ സംസാരം തിരിച്ചറിഞ്ഞ് അത് ടൈപ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മുതല്‍ മലയാളവുമുണ്ടാകും. സാധാരണയായി കൂടുതല്‍ ആളുകള്‍ക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് മലയാളം ടൈപ്പിംഗ്. ഇത് മറികടക്കാനായിരുന്നു ഗൂഗിള്‍ കയ്യെഴുത്ത് കൊണ്ട് വന്നത്. എന്നാല്‍ ഇതിലും വലിയ തോതിലെ പോരായ്മകളും ബുദ്ധിമുട്ടുകളും ഉടലെടുത്തു. ഒറ്റ കൈ ഉപയോഗിച്ച് ഇത് ചെയ്യാന്‍ കഴിയാത്തതിന്റെ പ്രശനം. ഇതിനെയും മറികടക്കുക എന്ന ലക്ഷ്യവുമായാണ് ഇപ്പോള്‍ ഗൂഗിള്‍ വോയിസ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ആദ്യം പ്ലെസ്റ്റോറില്‍ നിന്ന് ജിബോര്‍ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ജിബോര്‍ഡ് സെറ്റിങ്‌സില്‍ ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിന്‌ശേഷം മൊബൈല്‍ കീബോര്‍ഡിലെ ‘മൈക്രോഫോണ്‍’ ക്ലിക്ക് ചെയ്ത് സംസാരിച്ചാല്‍ മതി മലയാളം ഫോണ്‍ തനിയെ ടൈപ് ചെയ്‌തോളും. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,കന്നട,മറാത്തി,ബംഗാളി,ഉറുദു തുടങ്ങിയ ഭാഷകളും ലഭിക്കും ഹിന്ദി മുമ്പേ തന്നെ ആപ്പില്‍ ലഭ്യമായിരുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്, ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ തുടങ്ങി എവിടെ വേണമെങ്കിലും ഗൂഗിള്‍ വോയിസിന്റെ സഹായമുണ്ടാകും.

About the author

Related

JOIN THE DISCUSSION