‘ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല’ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് :തന്നെ ആരും പരിഗണിക്കുന്നിലെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ മോണിക്കയാണ് മാനസിക സംഘര്‍ഷങ്ങളാല്‍ ആത്മഹത്യ ചെയ്തത്. 21 വയസ്സായിരുന്നു. അമ്മയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതെന്ന് കരുതപ്പെടുന്നു.വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും മോശമായി കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നിന്നും ഈ കയപ്പേറിയ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് താന്‍ ഇതില്‍ നിന്നും പുറത്ത് കടക്കുകയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്.

About the author

Related

JOIN THE DISCUSSION