കാമുകനെ സ്വന്തമാക്കാനുള്ള ശ്രമം ;സ്വന്തം പിതാവിനേയും ഭാവിവരനെയും ജയിലിനകത്താക്കാന്‍ ഈ പെണ്‍കുട്ടി നടത്തിയ കൊലപാതകം ഏവരേയും ഞെട്ടിച്ചു

ഝാന്‍സി :കാമുകനെ സ്വന്തമാക്കാനായി പെണ്‍കുട്ടി നടത്തിയത് ക്രൂരമായ കൊലപാതകം. തുടര്‍ന്ന് ഈ കൊലപാതക കേസില്‍ സ്വന്തം അച്ഛനേയും ഭാവി വരനെയും പെണ്‍കുട്ടി കുടുക്കുവാന്‍ നോക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സിക്കടുത്തുള്ള ജലൗനയിലാണ് 19 വയസ്സുള്ള കിരണ്‍ എന്ന പെണ്‍കുട്ടി കാമുകനായ റാമിനൊപ്പം ചേര്‍ന്ന് ഗ്രാമത്തിലെ ഒരു വൃദ്ധനെ കൊലപ്പെടുത്തുകയും കൊലപാതക കുറ്റം തന്റെ പിതാവിന്റെ മേല്‍ വരത്തക്ക തെളിവുകള്‍ സംഭവ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തത്. കിരണിന്റെ കല്യാണം പിതാവ് മറ്റൊരു യുവാവുമായി ഉറപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. കാമുകനായ റാമിനെയല്ലാതെ മറ്റൊരു യുവാവിനേയും കല്യാണം കഴിക്കാന്‍ കിരണ്‍ ഒരുക്കമല്ലായിരുന്നു. ഇത് പ്രകാരമാണ് ഗ്രാമത്തിലെ ഒരു വൃദ്ധനെ കൊന്ന് തന്റെ അച്ഛനെയും ഭാവി വരനേയും പ്രതികളാക്കിയാല്‍ ഇരുവരും ജയിലിനകത്താകുമെന്നും പിന്നെ തങ്ങള്‍ക്ക് സുഖമായി ജീവിക്കാമെന്നും പെണ്‍കുട്ടി ചിന്തിച്ചത്.ഇത് പ്രകാരം കാമുകനെയും കൂട്ടി ഗ്രാമത്തില്‍ തനിയെ താമസിക്കുന്ന ഒരു വൃദ്ധന്റെ വീട്ടില്‍ ചെന്ന് ഇരുവരും മഴു കൊണ്ട് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് വ്യക്തമല്ലാത്ത കൈയക്ഷരത്തില്‍ മരണത്തിന് ഉത്തരവാദിത്വം തന്റെ പിതാവിനും ഭാവിവരനും നേര്‍ക്ക് ആരോപിച്ച് കിരണും യുവാവും അവിടെ നിന്നും രക്ഷപ്പെട്ടു. അന്വേഷണത്തിനിടെ ഈ കത്ത് ലഭിച്ച പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പിതാവിനെ ചോദ്യം ചെയ്തു.തുടര്‍ന്നാണ് സംശയം കിരണിലേക്ക് തിരിഞ്ഞത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കിരണും കാമുകന്‍ റാമും നടന്ന കാര്യങ്ങള്‍ ഒന്നൊന്നായി പൊലീസിന് മുമ്പില്‍ വിശദീകരിച്ചു.

About the author

Related

JOIN THE DISCUSSION