അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല ; ആഫ്രിക്കന്‍ ശക്തിയായ ഘാനയോട് ഇന്ത്യ അടിയറവ് പറഞ്ഞു

ഡല്‍ഹി :അണ്ടര്‍-17 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം തേടി പന്ത് തട്ടാനിറങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തിലും തോല്‍വി. ആഫ്രിക്കന്‍ ശക്തിയായ ഘാനയോടാണ് എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ഇന്ത്യന്‍ പട അടിയറവ് പറഞ്ഞത്. ആദ്യ പകുതിയില്‍ കേവലം ഒരു ഗോളിനായിരുന്നു ഘാന മുന്നിട്ട് നിന്നത്. ഘാന താരം എറിക് അയ്ഹയാണ് ഒന്നാം പകുതിയില്‍ ഘാനയ്ക്ക് വേണ്ടി ഗോള്‍ അടിച്ച് ലീഡ് നേടി കൊടുത്തത്.പിന്നീട് രണ്ടാം പകുതിയിലായിരുന്നു ബാക്കി 3 ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലും എറിക് അയ്ഹ ഗോള്‍ നേടി. പിന്നെ റിച്ചാര്‍ഡ് ഡാന്‍സോ, ഇമ്മാനുവല്‍ ടോസോ എന്നിവരും കളിയുടെ അവസാന മിനുട്ടുകളില്‍ ഗോള്‍ നേടി ഘാനയ്ക്ക് വന്‍ ലീഡ് നേടി കൊടുത്തു. ലോകകപ്പിലെ ഇനിയുള്ള മുന്നേറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിന് ഈ വിജയം അനിവാര്യമായിരുന്നെങ്കിലും കരുത്തരായ ഘാനയ്ക്ക് മേല്‍ ഒരു അട്ടിമറിയൊന്നും പ്രതീക്ഷിച്ചായിരുന്നില്ല ടീം കളത്തിലിറങ്ങിയത്.ഇതോട് കൂടി ഇന്ത്യയുടെ ഈ സീസണിലെ ലോകകപ്പ് സാധ്യതകള്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ യു എസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ കൊളൊംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു.

About the author

Related

JOIN THE DISCUSSION