വാഹനങ്ങളില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാം ; പരീക്ഷിച്ച് നോക്കൂ ഫലമറിയാം

ഇന്ധനവില അനുദിനം മാറിമറിയുകയാണ്.മുന്‍പ് രണ്ടാഴ്ച കൂടുമ്പോഴാണ് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ ദിനം പ്രതി വിലയില്‍ മാറ്റമുണ്ടാകുന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ നിശ്ശബ്ദമായുണ്ടാകുന്ന വിലവര്‍ധന പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന സ്ഥിതിയുമുണ്ട്. അങ്ങനെയൊരു കാലത്ത് ഓരോ തുള്ളി ഇന്ധനവും അമൂല്യമാണ്.ഈ സാഹചര്യത്തില്‍ സുപ്രധാനമായൊരു സംഗതി ശ്രദ്ധിക്കേണ്ടതുണ്ട്. അതിരാവിലെ വാഹനങ്ങളില്‍ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാമെന്നതാണത്. കേട്ടാല്‍ സംശയം തോന്നുമെങ്കിലും സംഗതി അക്ഷരം പ്രതി സത്യമാണ്. അതിന് ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്.അതിരാവിലെ അന്തരീക്ഷ താപനില കുറവായിരിക്കും. അപ്പോള്‍ ഇന്ധനത്തിന്റെ സാന്ദ്രത കൂടുതലുമായിരിക്കും.ഉച്ച സമയമാകുമ്പോള്‍ അന്തരീക്ഷ താപനില വര്‍ധിക്കും. ഇതോടെ ഇന്ധനത്തിന്റെ സാന്ദ്രത കുറയുകയും ചെയ്യും.ചൂട് കൂടിവരുമ്പോള്‍ സ്വാഭാവികമായും തന്‍മാത്രകള്‍ വികസിക്കുമെങ്കിലും ഇന്ധനത്തിന്റെ തോതില്‍ അല്‍പ്പം കുറവുണ്ടാകും. അപ്പോള്‍ അതിരാവിലെ ഇന്ധനം നിറച്ചാല്‍ ഈ പ്രശ്‌നമുണ്ടാകുന്നില്ല.അളവില്‍ വലിയ വ്യത്യാസമുണ്ടാകുമെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. പക്ഷേ വലിയ അളവില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഇത് സുപ്രധാനമാണ്.

About the author

Related

JOIN THE DISCUSSION