ഇറാക്ക് യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍

ഇറ്റലി: ഇറാഖ് യുദ്ധ സമയത്തെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഒരു ഫോട്ടോഗ്രാഫര്‍. ഇറ്റലിയില്‍ നിന്നുള്ള പ്രശസ്ത്ര ഫോട്ടോഗ്രാഫര്‍ ഫ്രാങ്കോ പഗെട്ടിയാണ് തന്റെ ശേഖരത്തിലുള്ള യുദ്ധ കാലഘട്ടത്തിലെ ചിത്രങ്ങള്‍ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയത്. 2003 ലാണ് ഇറാക്കില്‍ അമേരിക്കന്‍ സേന അധിനിവേശം നടത്തിയത്.
ലോകത്തിന്റെ സമാധാനത്തിനായി എന്ന്പറഞ്ഞ്ഇറാക്ക് പിടിച്ചെടുക്കാനൊരുങ്ങിയ
അമേരിക്ക സന്തോഷങ്ങളേക്കാളേറെ നരക യാതനകള്‍ ആണ് ഇറാക്കി ജനതയ്ക്ക് സമ്മാനിച്ചത്.
അവയുടെ കാഠിന്യം വെളിവാക്കുന്ന ഏതാനും ചിത്രങ്ങളാണ് ഫ്രാങ്കോയുടെ ശേഖരത്തിലുള്ളത്. അമേരിക്കന്‍ സേനയുടെ തോക്കിന്‍ മുനമ്പില്‍ ഭീതിയോടെ നില്‍ക്കുന്ന ഇറാക്കി കുടുംബവും അക്രമണത്തില്‍ കൊല്ലപ്പെട്ട് മകളെയോര്‍ത്ത് വിതുമ്പുന്ന അമ്മയുടെ ചിത്രങ്ങളും ഏതൊരു മനുഷ്യ സ്‌നേഹിയുടേയുമുള്ളില്‍ നൊമ്പരം ജനിപ്പിക്കുന്നതാണ്.യുദ്ധകാലയളവില്‍ 6 വര്‍ഷത്തോളം ഫ്രാങ്കോ പഗെട്ടി ഇറാക്കിലുണ്ടായിരുന്നു.

 

About the author

Related

JOIN THE DISCUSSION