അഞ്ചു വയസ്സുകാരി സ്‌കൂളിലെ സുരക്ഷ ജീവനക്കാരന്റെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു

ബാംഗ്ലൂര്‍ :ഹരിയാനയില്‍ രണ്ടാം ക്ലാസുകാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ കുട്ടികള്‍ക്ക് എതിരെ വിദ്യാലയങ്ങളില്‍ നിന്നുള്ള ലൈംഗീക പീഡന കഥകള്‍ തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവില്‍ കര്‍ണ്ണാടകയില്‍ നിന്നാണ് ഞെട്ടിക്കുന്ന മറ്റൊരു സ്‌കൂള്‍ പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നോര്‍ത്ത് ബാംഗ്ലൂരിലെ ദസരഹള്ളിയിലെ ഒരു വിദ്യാലയത്തില്‍ അഞ്ച് വയസ്സുകാരി വിദ്യാര്‍ത്ഥിനി സുരക്ഷ ജീവനക്കാരന്റെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്ന കുട്ടി തന്റെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞത്. അപ്പോഴാണ് സുരക്ഷ ജീവനക്കരന്‍ തന്നെ പീഡിപ്പിച്ച കാര്യം കുട്ടി തുറന്ന് പറയുന്നത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. സ്‌കൂളില്‍ 5 സുരക്ഷ ജീവനക്കാരാണ് ഉള്ളത്. പൂര്‍ണ്ണമായും ആരോഗ്യ നില കൈ വന്നാലെ കുട്ടിയുടെ മൊഴി എടുക്കാനാവു. അതിന് ശേഷം മൊഴിയെടുത്ത് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

About the author

Related

JOIN THE DISCUSSION