ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ നിറഞ്ഞ ഒരു കുടുംബത്തില്‍ ഒരംഗത്തിന്റെ മരണവും, ഇഷ്ടപ്പെട്ട ടീമിന്റെ മത്സരവും ഒരുമിച്ച് വന്നപ്പോള്‍

പെറു :ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ നിറഞ്ഞ ഒരു കുടുംബത്തില്‍ ഇഷ്ടപ്പെട്ട ടീമിന്റെ മത്സരവും വീട്ടിലെ ഒരംഗത്തിന്റെ മരണവും ഒരുമിച്ച് നടന്നാല്‍ എന്ത് ചെയ്യുമെന്നതിന്റെ രസകരമായ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പെറുവിലെ ഒരു കുടുംബത്തിലെ മരണാനന്തര ചടങ്ങുകളുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തകര്‍ത്തോടുന്നത്. പെറു-ഇക്വഡോര്‍ മത്സരം നടക്കുന്ന ദിവസമാണ് കുടുംബത്തിലെ ഒരംഗത്തിന്റെ മരണം സംഭവിക്കുന്നത്.എന്നാലും തങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം കാണാതിരിക്കുവാന്‍ ഈ കുടുംബത്തിനാകുമായിരുന്നില്ല. ഒടുവില്‍ ഒരു പണി ചെയ്തു. ഹാളിലെ ഒരു കോണില്‍ ശവപ്പെട്ടിയില്‍ മൃതദേഹം കിടത്തിയതിന് ശേഷം കുടുംബക്കാര്‍ ഒന്നടങ്കം ടെലിവിഷന് മുന്നില്‍ കസേരയിട്ട് പെറു-ഇക്വഡോര്‍ ഫുട്‌ബോള്‍ മത്സരം കാണുവാന്‍ തുടങ്ങി. ആരൊക്കെ തങ്ങളെ സന്ദര്‍ശിക്കാന്‍ വന്നിട്ടുണ്ടെന്നോ മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ടെന്നോ അവരാരും ശ്രദ്ധിച്ചില്ല.അവര്‍ പൂര്‍ണ്ണമായും മത്സരത്തിന്റെ പിരിമുറുക്കത്തിലായിരുന്നു. ഇതിനിടയില്‍ പെറു ഗോളടിച്ചപ്പോള്‍ കുടുംബത്തിലെ രണ്ട് പേര്‍ കെട്ടിപിടിച്ച് ആഹ്ലാദം പങ്കു വെയ്ക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. രസികന്‍ കമന്റുകളാണ് വീഡിയോവിന് താഴെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. മത്സരത്തില്‍ പെറു ജയിച്ചിരുന്നുവെങ്കില്‍ കുടുംബം മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ തന്നെ മറന്നു പോയേനെ എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.

About the author

Related

അമേരിക്ക :തന്റെ 21 ാം വയസ്സില്‍...

JOIN THE DISCUSSION