നഗ്നത ഇഷ്ടപ്പെടുന്നവര്‍ക്കായി ലോകത്തിലെ ആദ്യത്തെ പാര്‍ക്ക്; ശരീരത്തില്‍ നൂല്‍ ബന്ധം പോലുമില്ലാതെ പ്രകൃതിയെ നിരീക്ഷിക്കാം

പാരീസ് :ആദിമ മനുഷ്യര്‍ക്ക് സമാനമായി,ശരീരത്തില്‍  ഒരു നൂല്‍ ബന്ധം പോലുമില്ലാതെ പ്രകൃതിയുമായി ചേര്‍ന്നു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ലോകത്തിലെ ആദ്യത്തെ നഗ്നത പാര്‍ക്ക് ഫ്രാന്‍സില്‍ ആരംഭിച്ചു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ബോയ്‌സ് ഡേ വിന്‍സന്‍സ് പാര്‍ക്കിനുള്ളിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ബോയ്‌സ് ഡേ വിന്‍സന്‍സ് പാര്‍ക്കിലെ പക്ഷി സംരക്ഷണ മേഖലയ്ക്ക് അടുത്തുള്ള ചെറിയൊരു ഭാഗത്താണ് നഗ്നത പാര്‍ക്കിനായി ഭരണകൂടം അനുമതി നല്‍കിയത്. പക്ഷി സംരക്ഷണ മേഖലയ്ക്ക് അരികിലായി സന്ദര്‍ശകര്‍ക്ക് എളുപ്പം എത്തിപ്പെടാനായി നഗ്നത പാര്‍ക്കിലേക്കുള്ള സൂചന ബോര്‍ഡും അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് സന്ദര്‍ശന സമയം.നാനൂറിലധികം പ്രകൃതി ദത്ത കടല്‍ത്തീരങ്ങള്‍ ഫ്രാന്‍സില്‍ നിലവിലുണ്ട്. 25 ലക്ഷത്തോളം നഗ്നത സ്‌നേഹികളാണ് ഇവിടങ്ങളിലെ ബീച്ചുകളില്‍ ദിനം പ്രതി വന്നു പോകുന്നത്. എന്നാല്‍ അവരുടെ ദീര്‍ഘ കാല ആവശ്യമായിരുന്നു നഗ്നതയിഷ്ടപ്പെടുന്നവര്‍ക്കായി ഒരു പുല്‍ മൈതാനം വേണമെന്നത്. ഈ ആഗ്രഹമാണ് സര്‍ക്കാരിന്റെ തീരുമാനത്തോട് കൂടി നടപ്പിലായത്. ഒക്ടോബര്‍ 15 വരെയാണ് നഗ്നത സ്‌നേഹികള്‍ക്കായി പാര്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നത്.ഇക്കൂട്ടര്‍ക്കായി ഒരു പൊതു നിരത്ത് നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികളും സര്‍ക്കാരിന്റെ മനസ്സിലുണ്ട്.

About the author

Related

JOIN THE DISCUSSION