മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി പിതാവ്

സൗദി അറേബ്യ :തന്റെ മകന്റെ കൊലയാളിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച പിതാവിന്റെ മഹത്വത്തെ നിറഞ്ഞ കയ്യടികളോടെ അഭിനന്ദിക്കുകയാണ് സൗദി ജനത. സൗദി അറേബ്യയിലെ കാമിസ് മുഷാഹിത് പ്രവിശ്വയിലെ ഒരു സൗദി പൗരനാണ് ഇത്ര മഹത്തായ ഒരു കാര്യത്തിലൂടെ കാരുണ്യത്തിന്റെ ആള്‍ രൂപമായത്.കാമിസ് മുഷാഹിത് പ്രാവശ്യയിലെ അസീര്‍ പ്രദേശത്ത് തന്റെ മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്ന സമയത്തിന് തൊട്ട് മുന്‍പായാണ് അദ്ദേഹം എത്തിയത്. ജനക്കൂട്ടത്തിനിടയില്‍ നിന്നും ‘വധശിക്ഷ അരുതെ’ എന്ന് വിളിച്ച് പറഞ്ഞ് മുന്‍പോട്ട് കുതിച്ച അദ്ദേഹം തന്റെ മകനെ കൊന്ന കൊലയാളിക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചു.കൊലയാളി 2 കൊല്ലമായി  ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു. ചുറ്റും നിന്ന ആള്‍ക്കൂട്ടം പിതാവിനെ
നിറഞ്ഞ ആരവങ്ങളോടെ  എടുത്ത് പൊക്കിയാണ്  തീരുമാനത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

About the author

Related

അമേരിക്ക :തന്റെ 21 ാം വയസ്സില്‍...

JOIN THE DISCUSSION