പതിമൂന്ന് കുട്ടികളുടെ പിതാവ് പത്തുവയസുകാരിയെ പീഡിപ്പിച്ചു

പതിമൂന്ന് കുട്ടികളുടെ പിതാവ് പത്തുവയസുകാരിയെ പീഡിപ്പിച്ചു. ജമ്മുവിലാണ് സംഭവം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 25 ദിവസങ്ങള്‍ക്ക് മുമ്പാണ് ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ 52 കാരനായ പ്രതി പീഡിപ്പിച്ചതെന്ന് ഡിഎസ്പി റിയാസ് താേ്രന്ത അറിയിച്ചു. മകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതറിഞ്ഞ് മാതാപിതാക്കള്‍ പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചെന്നും പ്രതിക്ക് രണ്ടു ഭാര്യമാരിലായി 13 കുട്ടികളുണ്ടെന്നും പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു. പരിശോധനയ്ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പ്രതിക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും ഐടി വകുപ്പു പ്രകാരവും കേസ് എടുത്തു.

About the author

Related

JOIN THE DISCUSSION