വെളളപൊക്കത്തിനേ തുടര്‍ന്ന് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ഭൂമിയില്ല; കുഞ്ഞിനേ വെള്ളത്തിലേക്ക് ഒഴുക്കി വിട്ട് വീട്ടുകാര്‍

നേപ്പാള്‍ :വെളളപൊക്കത്തില്‍ ഭൂമി ഒലിച്ച് പോയതിനേ തുടര്‍ന്ന് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പുഴയിലൊഴുക്കി. നേപ്പാളില്‍ കോസി നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലാണ് വെള്ളപൊക്കത്തിനെ തുടര്‍ന്ന് മരിച്ച പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ മണ്ണില്ലാതെ വന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് കുത്തിയൊലിക്കുന്ന കോസി നദിയിലേക്ക് മൃതദേഹം ഒഴുക്കി വിടുകയായിരുന്നു.നേപ്പാളിലും ബംഗ്ലാദേശിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും കനത്ത രീതിയിലുള്ള മഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്നുള്ള കാറ്റിലും വെള്ളപ്പൊക്കത്തിലും ഇവിടങ്ങളിലേ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപകമായ നാശ നഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗ്രാമങ്ങളിലെ സ്‌കൂളുകളിലാണ് പലരും അഭയം പ്രാപിച്ചിരിക്കുന്നത്.

About the author

Related

JOIN THE DISCUSSION