പൊട്ടിത്തെറിക്ക് സാധ്യത

പൊട്ടിത്തെറിക്ക് സാധ്യത

സൂക്ഷിക്കുക. ആപ്പിള്‍ ഐഫോണിന്റേതെന്ന പേരില്‍ ഇറങ്ങുന്ന വ്യാജ ചാര്‍ജറുകള്‍ ജീവന് വരെ ഭീഷണിയാകും.


ആപ്പിള്‍ ഐഫോണിന്റെ വ്യാജ ചാര്‍ജറുകള്‍ ജീവന് ഭീഷണിയാകാമെന്ന് മുന്നറിയിപ്പ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിക്കുന്ന വ്യാജ ചാര്‍ജറുകള്‍ക്കെതിരെ സാങ്കേതിക വിദഗ്ധരുടേതാണ് അറിയിപ്പ്. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം ചാര്‍ജറുകള്‍ നിര്‍മ്മിക്കുന്നത്. യാതൊരു സാങ്കേതിക പരിശോധനയും നടക്കാത്തതിനാല്‍ കൂടിയ അളവിലായിരിക്കും ഇത്തരം ചാര്‍ജറുകള്‍ വൈദ്യുതി കടത്തിവിടുക. ഇതുമൂലം പൊട്ടിത്തെറിക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ ബാറ്ററിയുടെ ശേഷി ഇവ ഇല്ലാതാക്കുകയും ചെയ്യും. fake-charger-nyusuവിഷയത്തില്‍ പഠനം നടത്തിയ ചാര്‍ട്ടേഡ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാര്‍ജറിന്റെ പ്ലഗ് സോക്കറ്റുമായി കൃത്യമായി ചേരുന്നില്ലെങ്കില്‍ അത് വ്യാജ ചാര്‍ജറാണെന്നതിന്റെ തെളിവാണ്. 400 വ്യാജ ചാര്‍ജറുകള്‍ പരിശോധിച്ചതില്‍ കേവലം 3 എണ്ണം മാത്രമാണ് സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. അമേരിക്ക, ചൈന, ഓസ്‌ട്രേലിയ തുടങ്ങി 8 രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ ചാര്‍ജറുകളാണ് പഠന വിധേയമാക്കിയത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ വഴി വ്യാജ ചാര്‍ജര്‍ വിറ്റ കമ്പനിക്കെതിരെ ആപ്പിള്‍ നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *