മദ്ധ്യവയസ്‌ക്കരായ വ്യക്തികളെ തേടി പിടിച്ച് വിവാഹത്തട്ടിപ്പ് നടത്തിവരികയായിരുന്ന രണ്ട് യുവതികള്‍ അറസ്റ്റില്‍

ഇന്‍ഡോര്‍ :മദ്ധ്യവയസ്‌ക്കരായ വ്യക്തികളെ തേടി പിടിച്ച് വിവാഹത്തട്ടിപ്പ് നടത്തിവരികയായിരുന്ന രണ്ട് യുവതികള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഉജ്ജയിനില്‍ വെച്ചാണ് ഈ  യുവതികള്‍ അറസ്റ്റിലായത്.അവിവാഹിതരായുള്ള മദ്ധ്യവയസ്‌ക്കരെയാണ് ഇവര്‍ കൂടുതലും വലയിലാക്കിയിരുന്നത്. ഇവരുടെ കൈയില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി കല്യാണം കഴിച്ചതിന് ശേഷം ആദ്യരാത്രി തന്നെ വരന്റെ വീട്ടില്‍ നിന്നും ഒളിച്ചോടുന്നതായിരുന്നു ഇവരുടെ രീതി. വീട്ടിലെ എല്ലാവരും ഉറങ്ങിയതിന് ശേഷമാണ് ഇവര്‍ വീടുകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്.ഒരാള്‍ വധുവായും മറ്റൊരാള്‍ പെണ്ണിന്റെ അമ്മായിയുമായാണ് ഇവര്‍ ഇരകളെ വലയിലാക്കിയിരുന്നത്. മാനഹാനി ഭയന്ന് പിന്നീട് ആരും ഇക്കാര്യം പുറത്ത് പറയില്ല. ഇത്തരത്തില്‍ ഇന്‍ഡോറിലെ ഒരു വ്യക്തിയെ കല്യാണം കഴിച്ചതിന് ശേഷം യുവതികള്‍ മുങ്ങി നടക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇക്കാര്യം പൊലിസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചതോടെയാണ് ഈ തട്ടിപ്പുകാര്‍ അറസ്റ്റിലായത്.

About the author

Related

JOIN THE DISCUSSION