ഇനി ഏത് ആപത്തിലും ഫെയ്‌സ്ബുക്ക് ഉണ്ട് കൂടെ

വാഷിങ്ടണ്‍: ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ മിനുക്കു പണികള്‍ ഒരുക്കുകയാണ് ഫേയ്‌സ്ബുക്ക്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ പരിശോധനയുമായി ഫെയ്‌സ്ബുക്ക് വരുന്നത്. ഉപഭോക്താവ് സുരക്ഷിതനാണെന്നു മറ്റ് സുഹൃത്തുക്കളെ അറിയിക്കാനുള്ള സൗകര്യമാണു ഫേയ്‌സ്ബുക്ക് ഒരുക്കുന്നത്. മൊബൈല്‍ ഫോണിലെ ഫേയ്‌സ്ബുക്ക് ആപ്ലിക്കേഷന്റെ മെനുവില്‍ വലതുവശത്തുള്ള മൂന്ന് കുത്തുകളില്‍ ക്ലിക് ചെയ്ത് താന്‍ സുരക്ഷിതനാണെന്ന വിവരം സുഹൃത്തുക്കള്‍ക്കു നല്‍കാന്‍ ഉപഭോക്താവിനു കഴിയുമെന്നാണ് ഫേയ്‌സ്ബുക്ക് പറയുന്നത്.  കൂടപിറപ്പുകള്‍ സുരക്ഷിതരാണെന്ന ഉറപ്പ് ഏറെ സ്വീകാര്യമാകുമെന്നാണു ഫേയ്‌സ്ബുക്കിന്റെ പ്രതീക്ഷ. ഇത് കൂടുതല്‍ തലങ്ങളിലേക്കും പുതിയ മാറ്റങ്ങള്‍ക്കുമുള്ള സാധ്യതകളാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഫേയ്‌സ്ബുക്ക് അധികൃതരുടെ വിശ്വാസം.

About the author

Related

JOIN THE DISCUSSION