ദുബായ് വിമാനത്താവളത്തിലെ റണ്‍വേയില്‍ ഓണപൂക്കളമിട്ട് എമിറേറ്റ്‌സ്; മലയാളികള്‍ ഞങ്ങളുടെ അഭിമാനമെന്നും വിമാനകമ്പനി

ദുബായ് :മലയാളികളുടെ ഓണാഘോഷത്തെ വരവേറ്റ് വിമാനകമ്പനിയും. പ്രശസ്ത വിമാന കമ്പനിയായ എമിറേറ്റ്‌സാണ് ദുബായ് വിമാനത്താവളത്തിലെ റണ്‍വേയില്‍ പൂക്കളമിട്ട് ഓണാഘോഷത്തെ സ്വാഗതം ചെയ്തത്. പൂക്കളത്തിനടുത്തായി തങ്ങളുടെ കാര്‍ഗോ ബോയിങ്ങ് -777 നെ പരിഷ്‌കരിച്ച് പുതിയ രൂപത്തിലാക്കിയിട്ടുമുണ്ട്. പുറത്തെ ബോഡി മുഴുവനായും പുതിയ ചായം തേച്ച് പരിഷ്‌കരിച്ച് അതില്‍ റോസാപ്പൂവിന്റെ ചിത്രം വരച്ചാണ് എമിറേറ്റ്‌സ്
മലയാളികളുടെ സ്വന്തം ഓണത്തിനായി വിമാനത്തെ ഒരുക്കി വെച്ചത്.റോസി എന്നാണ് പരിഷ്‌കരിച്ച  പുതിയ വിമാനത്തിന് എമിറേറ്റ്‌സ് നല്‍കിയ പേര്. 2002 മുതല്‍ തങ്ങള്‍ കേരളത്തില്‍ സര്‍വീസ് നടത്തി വരുകയാണെന്നും അതില്‍ തങ്ങള്‍ എറെ അഭിമാനിക്കുന്നതായും മലയാളികള്‍ക്ക് ഓണാശംസകകള്‍ നേര്‍ന്ന് കൊണ്ട് എമിറേറ്റ്‌സ് കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാ ഓണക്കാലത്തും വന്‍ തോതിലാണ് കേരളത്തില്‍ നിന്നും പൂക്കളും പഴങ്ങളും പച്ചക്കറികളും എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനങ്ങള്‍ വഴി ദുബായിലേക്ക് കയറ്റി അയക്കുന്നത്. ഇതില്‍ നിന്നും വലിയ വരുമാനമാണ് ഓരോ ഓണക്കാലത്തും എമിറേറ്റ്‌സിന്‍ ലഭിക്കുന്നത്.

About the author

Related

JOIN THE DISCUSSION