യാത്രയ്ക്കിടെ കുഞ്ഞ് മരിച്ചു; എമിറേറ്റ്സ് വിമാനം അടിയന്തരമായി കുവൈത്തിലിറക്കി

യാത്രയ്ക്കിടയില്‍ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം കുവൈത്തിലിറക്കി. ദുബായില്‍ നിന്ന് ജര്‍മ്മനിയിലെ മ്യൂണിക്കിലേക്ക് പറന്നുയര്‍ന്ന എമിറേറ്റ്‌സ് വിമാനമാണ് അടിയന്തരമായി കുവൈത്തിലേക്ക് വഴിതിരിച്ചു വിട്ടത്. ഇ.കെ. 049 നമ്പര്‍ വിമാനത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യാത്രക്കിടെ ആരോഗ്യ നില വഷളായ കുഞ്ഞിന് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സിയില്‍ കുവൈത്തിലിറങ്ങിയ ഉടന്‍ കുഞ്ഞിനെ പുറത്തെത്തിച്ച് പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. കുഞ്ഞിന്റെ പേരും രാജ്യവും വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ മരണ കാരണവും വിമാനക്കമ്പനി പുറത്തുവിട്ടിട്ടില്ല. മരിച്ച കുഞ്ഞിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി എമിറേറ്റ്‌സ് അറിയിച്ചു. പിന്നീട് കുവൈത്തില്‍ നിന്നും പറന്ന വിമാനം മ്യൂണിക്കില്‍ വൈകിയാണ് എത്തിയത്. ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ രണ്ടര മണിക്കൂര്‍ വൈകിയെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

About the author

Related

JOIN THE DISCUSSION