18കാരനും 33കാരിയും ഒളിച്ചോടി അഞ്ചുകൊല്ലത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: പ്രണയം തലയ്ക്ക് പിടിച്ച് അഞ്ച് വര്‍ഷം മുമ്പ് ഒളിച്ചോടിയ 18 കാരനും 33കാരിയും ഒടുവില്‍ പൊലീസ് പിടിയിലായി. 2012 ജൂലായ് 18നാണ് ഏറെ ദുരൂഹതകള്‍ക്കിടയാക്കിയ സംഭവം നടന്നത്. വാണിമേല്‍ പരപ്പുപാറ സ്വദേശി പതിനെട്ടുകാരനും കുങ്കന്‍ നിരവുമ്മലിലെ മുപ്പത്തിമൂന്നുകാരി യുവതിയുമാണ് നാടുവിട്ടത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒളിച്ചോട്ടത്തിന് പിന്നാലെ ശക്തമായ അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ഇതോടെ കേസ് മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇവരെ വളയം പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു ഇവര്‍. വളയം അഡീ. എസ്. ഐ. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് കമിതാക്കളെ കോടതിയില്‍ ഹാജരാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇരുവരുടെയും അഭിപ്രായം ആരാഞ്ഞപ്പോള്‍ ഒരുമിച്ചു കഴിയാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. ഇതേത്തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം കോടതി ഇവരെ വിട്ടയച്ചു.

About the author

Related

JOIN THE DISCUSSION