പരസ്പരം ചുംബിച്ച് ശാന്തമായ മനസ്സോടെ ദയാവധം സ്വീകരിച്ച് അവര്‍ യാത്രയായി

ആംസ്റ്റര്‍ഡാം : 65 വര്‍ഷത്തെ സ്‌നേഹ സംതൃപ്തമായ ദാമ്പത്യജീവിതത്തിന് ശേഷം നെതര്‍ലന്‍ഡ് ദമ്പതികളായ നിക്കും ട്രീസും ദയാവധം സ്വീകരിച്ചു. 91 വയസ്സായിരുന്നു ഇരുവര്‍ക്കും. ഒരാളുടെ വിയോഗശേഷം മറ്റൊരാള്‍ തനിച്ച് ജീവിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇരുവരും മരണത്തെ പുല്‍കിയത്.നിക്കും ട്രീസ് എല്‍ഡര്‍ഹോസ്റ്റും പരസ്പരം ചുംബിച്ചശേഷം ശാന്തമായി മരണത്തിലേക്ക് യാത്രയാവുകയായിരുന്നു.ഒരുമിച്ച് മരിക്കുക എന്നതായിരുന്നു ഇരുവരുടെയും ഏറ്റവും വലിയ ആഗ്രഹമെന്ന് ഇവരുടെ മകള്‍ വ്യക്തമാക്കി. കഴിഞ്ഞമാസമാണ് ഇരുവരും വിടവാങ്ങിയത്.
കൂടാതെ പ്രായാധിക്യവും നാള്‍ക്കുനാള്‍ ആരോഗ്യം ക്ഷയിക്കുന്നതും ദയാവധം തെരഞ്ഞെടുക്കാന്‍ കാരണമായി. നെതര്‍ലന്‍ഡില്‍ ദയാവധം നിയമാനുസൃതമാണ്. അതിനാല്‍ ഇവരുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.കിഴക്കന്‍ നെതര്‍ലന്‍ഡിലെ ഡിഡാം സ്വദേശികളാണ് ഇവര്‍. ട്രീസിന് ഡിമന്‍ഷ്യയുണ്ട്. 2012 ല്‍ നിക്കിന് പക്ഷാഘാതം വരികയും ചെയ്തിരുന്നു.

About the author

Related

JOIN THE DISCUSSION