കൂവി തോല്‍പ്പിക്കരുത് ; തന്റെ പുതിയ ചിത്രമായ ‘സോളൊ’യ്ക്ക് നേരെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളില്‍ പ്രേക്ഷകരോട് കെഞ്ചി ദുല്‍ക്കര്‍

കൊച്ചി :തന്റെ പുതിയ ചിത്രമായ ‘സോളോ’യ്ക്ക് നേരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്ന് വന്നതോടെ ചിത്രത്തെ നശിപ്പിക്കരുതെ എന്ന് പ്രക്ഷകരോട് കെഞ്ചി യുവനടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കൂടിയാണ് നായകന്‍ പ്രേക്ഷകരോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.വ്യത്യസ്ഥമായ നാല് ഗെറ്റപ്പുകളില്‍ സ്‌ക്രീനില്‍ ദുല്‍ക്കര്‍ എത്തുന്നു എന്നത് കൊണ്ട് തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു സോളൊ. റിലീസിംഗിന് മുന്നേ തന്നെ പോസ്റ്ററുകളില്‍ കൂടിയും സമൂഹ മാധ്യമങ്ങളില്‍ കൂടിയും ഗംഭീര പ്രചാരണമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ ചിത്രം റിലീസായതിന് ശേഷം വ്യാപക വിമര്‍ശനങ്ങളായിരുന്നു നായകന്‍ ദുല്‍ക്കറിനും സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ക്ക് നേരെയും ഉയര്‍ന്ന് വന്നത്.അവസാനം വ്യാപക എതിര്‍പ്പുകളെ തുടര്‍ന്ന് സംവിധായകന്റെ സമ്മതമില്ലാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി നിന്നു. എന്തിന് ഇത്തരമൊരു ചിത്രത്തില്‍ താങ്കള്‍ അഭിനയിച്ചു എന്ന് വരെ പല ദുല്‍ക്കര്‍ ആരാധകരും അദ്ദേഹത്തോട് സമൂഹ മാധ്യമങ്ങള്‍ വഴി ചോദിച്ചു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നടന്‍ തന്നെ ഒടുവില്‍ രംഗത്ത് വന്നത്. ഞാന്‍ മനസ്സില്‍ കരുതിയതിനേക്കാളും എത്രയോ നന്നായിരിക്കുന്നു ‘സോളോ’ എന്നാണ് ദുല്‍ക്കറിന്റെ വാദം.താന്‍ ഇപ്പോഴും സംവിധായകന്‍ ബിജോയ് നായര്‍ തയ്യാറാക്കിയ യഥാര്‍ത്ഥ പതിപ്പിനൊപ്പമാണെന്നും താന്‍ ഓരോ നിമിഷവും വളരെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് സോളോവെന്നും ദുല്‍ക്കര്‍ പറയുന്നു. പരീക്ഷണ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളാണ് താന്‍, ഇത് പോലുള്ള ചിത്രങ്ങള്‍ ഓരോ അഭിനേതാവിന്റെയും സ്വപ്‌നമാണെന്നും ദുല്‍ക്കര്‍ പറഞ്ഞു വെക്കുന്നു.അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങളെ തീയേറ്ററില്‍ കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും അതിനെ കൊല്ലുന്നതിന് തുല്ല്യമാണെന്നും അതുകൊണ്ട് ദയവ് ചെയ്ത് സോളോയെ കൊല്ലരുത് എന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണെന്നും പറഞ്ഞാണ് ദുല്‍ക്കര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Don't kill Solo, I beg you. (This is long ! So people who dislike reading can give it a miss) I've been meaning to…

Dulquer Salmaanさんの投稿 2017年10月8日(日)

About the author

Related

JOIN THE DISCUSSION