ദുല്‍ക്കറിന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

മുംബൈ :മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഹിന്ദി സിനിമ ഒരുങ്ങുന്നു. ഹിന്ദി സിനിമയിലേക്കുള്ള പ്രവേശനത്തിനായി ദുല്‍ക്കര്‍ പൂര്‍ണ്ണമായും ഒരുങ്ങി കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.യുടിവി ഗ്രൂപ്പിന്റെ സഥാപകനായ റോണി സ്‌ക്രൂവാലയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രമുഖ ഹിന്ദി നടന്‍ ഇര്‍ഫാന്‍ ഖാനുമൊരു പ്രധാന വേഷം ചെയ്യുന്നു. ‘ഗേള്‍ ഇന്‍ ദി സീരീസ്’, ‘ലിറ്റില്‍ തിങ്ക്‌സ്’ എന്നീ ഷോകളിലൂടെ ശ്രദ്ധേയയായ മറാത്തി നടി മിഥില പാല്‍ക്കര്‍ ആണ് ചിത്രത്തിലെ നായിക.പുതുമുഖ സംവിധായകന്‍ അകാഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം. സൂപ്പര്‍ ഹിറ്റ് സിനിമകളായ യേ ജവാനി ഹേ ദിവാനി, 2 സ്‌റ്റേറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ച ഹൂസൈന്‍ ദലാലിന്റെതാണ് ചിത്രത്തിന്റെ കഥ. ഈ മാസം അവസാനം ഷൂട്ടിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്‍െ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.തമാശയ്ക്ക് പ്രാധാന്യം നല്‍കി ഒരു റോഡ് ട്രിപ്പ് മൂവിയായാണ് ചിത്രം ഒരുക്കുന്നത്. കേരളത്തില്‍ വെച്ചായിരിക്കും ആദ്യ ഷൂട്ടിങ്. നേരത്തെ അഭിഷേക് ബച്ചനായി നീക്കി വെച്ച വേഷം ഷൂട്ടിങ്ങ് തിരക്ക് മൂലം അഭിഷേകിന് അഭിനയിക്കാന് പറ്റാതെ വന്നതോട് കൂടിയാണ് ദുല്‍ക്കറിന് നറുക്ക് വീണത്.

About the author

Related

JOIN THE DISCUSSION