ഓടിക്കൊണ്ടിരുന്ന കാര്‍ നടുറോഡില്‍ ആളിക്കത്തിയതിന് ശേഷം മുന്നോട്ട് പോയി ; പരിഭ്രാന്തരായി വഴിയാത്രക്കാര്‍

ലണ്ടന്‍ :ഓടിക്കൊണ്ടിരുന്ന കാര്‍ നടുറോഡില്‍ ആളിക്കത്തിയത് വഴിയാത്രക്കാരേയും മറ്റ് വാഹനത്തിലുള്ളവരേയും പരിഭ്രാന്തിയിലാഴ്ത്തി. ലണ്ടനിലെ വാല്‍തമ്‌സ്റ്റോ എന്ന നഗരത്തിലാണ് ഓടിക്കൊണ്ടിരുന്ന ഫോര്‍ഡ്  കാര്‍ നടുറോഡില്‍ കത്തിയെരിഞ്ഞത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.കാറില്‍ നിന്നും ചെറുതായി പുക ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഡ്രൈവറും പിറകില്‍ ഇരുന്ന യാത്രക്കാരനും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ല. ആദ്യം ചെറുതായി പുക ഉയര്‍ന്നു വന്നതിന് ശേഷം കാര്‍ ആളികത്തുകയായിരുന്നു.പിന്നീട് തീ കുറയുകയും കാറില്‍ നിന്ന് കറുത്ത പുക ഉയരുകയും ചെയ്തു. പൊടുന്നനെ കാര്‍ മുന്നോട്ട് ചലിക്കുകയായിരുന്നു. ഇതോടെ റോഡിലുണ്ടായിരുന്നവരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും പരിഭ്രാന്തരായി. എന്നാല്‍ കുറച്ച് ദൂരം മാത്രമെ കാറ് ഇത്തരത്തില്‍ മുന്നോട്ട് പോയുള്ളു.

https://www.youtube.com/watch?v=2czQIFnRA6E

 

About the author

Related

JOIN THE DISCUSSION