മുംബൈയിലെ പട്ടികളിലെ നിറം മാറ്റത്തിന് പിന്നിലെ കാരണമെന്ത്?

മുംബൈ:പരിസര മലിനീകരണം ഒരു പ്രദേശത്തെ എത്ര മാത്രം ബാധിക്കാമെന്നതിന്റെ ഉദാഹരണങ്ങളാവുകയാണ് മുംബൈയിലെ കസാടി പുഴയുടെ തീരത്തെ തെരുവ് പട്ടികള്‍. മുംബൈയിലെ പ്രധാന വ്യവസായ മേഖലയായ നവി മുംബൈയോട് ചേര്‍ന്ന കിടക്കുന്നതാണ് കസാടി പുഴ.ഏകദേശം ആയിരത്തോളം കമ്പനികളുടെ മാലിന്യമാണ് ദിവസവും ഈ പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ മരുന്ന് കമ്പനികളും ചായം നിര്‍മ്മാണ കമ്പനികളും ഉള്‍പ്പെടുന്നു. ഇവയില്‍ നിന്നും വന്‍ തോതിലാണ് വിഷാംശമായ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ശാഖാ നദികള്‍ വഴി പുഴയിലേക്ക് എത്തിപ്പെടുന്നത്. ഇതുമൂലം അതീവ മലിനാവസ്ഥയിലാണ് പുഴ.പുഴയിലെ വെള്ളത്തില്‍ ക്ലോറൈഡിന്റെ സാന്നിധ്യം വളരെ വലിയ തോതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ദാഹജലത്തിനായി ഈ പുഴയെ സ്ഥിരമായ് ആശ്രയിക്കുന്ന പട്ടികളിലാണ് ഈ നിറം മാറ്റം പ്രകടമായിട്ടുള്ളത്.പുഴയില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ പുഴയില്‍ നിന്ന് ചായം നിര്‍മ്മാണ കമ്പനികളിലെ അസംസ്‌കൃത വസ്തുക്കള്‍ ദേഹത്ത് പറ്റി കൂടി നായകളുയെ മൃദുല രോമങ്ങളില്‍ മാറ്റം വരുത്തുന്നതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. പ്രദേശത്ത് ഏകദേശം 6 ഓളം പട്ടികളില്‍ ഈ നിറമാറ്റം കണ്ടെത്തിയിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION