ഡല്‍ഹിയിലും ലൈംഗികാതിക്രമം

ഡല്‍ഹിയിലും ലൈംഗികാതിക്രമം

ബംഗലൂരുവില്‍ യുവതിയെ നടുറോഡില്‍ മാനഭംഗപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഡല്‍ഹിയിലും സമാന സംഭവം. സകൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കാമവെറിയന്‍മാരുടെ പേക്കൂത്തിന് ഇരയായത്.

പുതുവത്സരാഘോഷവേഷ ബാംഗ്ലൂരിന് മാത്രമല്ല രാജ്യതലസ്ഥാനമായ ഡല്‍ഹിക്കും നാണക്കേടിന്റെ രാത്രിയായിരുന്നു.ഡല്‍ഹി മുഖര്‍ജി നഗറില്‍ വെച്ചാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ തെമ്മാടിക്കൂട്ടം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇവിടെ പുതവത്സരാഘോഷച്ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയടക്കം രണ്ട് പേര്‍ സ്‌കൂട്ടറില്‍ എത്തിയത്. delhi-molestation-nyusuഇതോടെ 20 ഓളം പേര്‍ ഉള്‍പ്പെട്ട സംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ കടന്നുപടിക്കാന്‍ ശ്രമിച്ചു. മദ്യലഹരിയിലായിരുന്നു കാമവെറിയന്‍മാരുടെ ആക്രമണം. പൊടുന്നനെ പൊലീസ് ഇടപെട്ട് യുവതിയെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കൂടാതെ അഴിഞ്ഞാടിയ രണ്ട് ഞരമ്പുരോഗികളെ പിടികൂടുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയ യുവാക്കളുടെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്നെത്തി വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. പൊലീസ് വാഹനം അടക്കം അക്രമികള്‍ കേടുവരുത്തി. പ്രദേശത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് തീ വയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *