ഒടുവില്‍ കെജരിവാളിന്റെയും കാറും മോഷണം പോയി; ഡല്‍ഹിയിലെ കാര്‍ മോഷണ പരമ്പരകളില്‍ ഉത്തരം കിട്ടാനാവാതെ പൊലീസ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കാറ് മോഷ്ടിക്കപ്പെട്ടു. ഡല്‍ഹി സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ചാണ് കാറ് മോഷണം പോയത്.ഇന്ന് ഉച്ചയോടെയാണ് കെജരിവാളിന്റെ നീല വാഗണാര്‍ കാര്‍ മോഷണം പോയത്.ആം ആദ്മി പാര്‍ട്ടിയുടെ  യുവജന വിഭാഗം നേതാവ് വന്ദനാ സിങ്ങാണ് കാര്‍ ആ സമയം ഉപയോഗിച്ചിരുന്നത്. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എന്നാല്‍ അവ്യക്തമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഡല്‍ഹിയില്‍ അടുത്തിടെയായി കാര്‍ മോഷണവുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം കെജരിവാളിന്റെ കാര്‍ ഉള്‍പ്പടെ 30,449 കാറുകളാണ് മോഷണം പോയിരിക്കുന്നത്

About the author

Related

JOIN THE DISCUSSION