ഗിറ്റാര്‍ വായിച്ചും പൂത്തിരി കത്തിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം മീനാക്ഷിയുടെ ദീപാവലി ആഘോഷം

കൊച്ചി : ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സുഹൃത്തുക്കള്‍പ്പൊമുള്ള മീനാക്ഷിയുടെ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.ഗിറ്റാര്‍ വായിച്ചും കൂട്ടുകാര്‍ക്കൊപ്പം പൂത്തിരി കത്തിച്ചുമെല്ലാമാണ് താരപുത്രി ദീപാവലി കൊണ്ടാടിയത്.ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള പ്രസ്തുത വീഡിയോയ്ക്ക് യൂട്യൂബില്‍ വന്‍ പ്രചാരമാണ് ലഭിച്ചുവരുന്നത്.തന്നന്നം താനന്നം എന്ന ഗാനമാണ് മീനാക്ഷി ഗിറ്റാറില്‍ മീട്ടുന്നത്. അതേസമയം ഇത് എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.കിളിപോയി, വീഡിയോ സ്‌ട്രോബറി, ബ്യൂട്ടി ആന്റ് ഹെല്‍ത്ത് ടിപ്‌സ് തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.ഒക്ടോബര്‍ 19.20 തിയ്യതികളിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വ്യക്തതയില്ല.

https://youtu.be/hlGFNwc4OkI

About the author

Related

JOIN THE DISCUSSION