നര്‍ത്തകിയെ കൊലപ്പെടുത്തി

നര്‍ത്തകിയെ കൊലപ്പെടുത്തി

വേദിയില്‍ ചുവടുവെയ്ക്കുന്നതിനിടെ നര്‍ത്തകിയെ നിറയൊഴിച്ച് കൊന്നു.

25 കാരിയും ഗര്‍ഭിണിയുമായ നര്‍ത്തകിയെ വെടിവെച്ച് കൊന്നു.പഞ്ചാബിലെ ബതിന്‍ഡയിലാണ് ദാരുണ സംഭവം. ഒരു വിവാഹ വേദിയില്‍ നൃത്തമാടുന്നതിനിടെയാണ് കുല്‍വീന്ദര്‍ കൗര്‍ കൊല്ലപ്പെട്ടത്. വരന്റെ സുഹൃത്തായ ബില്ലയെന്ന യുവാവ് നര്‍ത്തകിയുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.dancer-killed-nyusu ബില്ലയോടൊത്ത് ചുവടുവെയ്്ക്കാന്‍ കുല്‍വീന്ദര്‍ വിസമ്മതിച്ചതാണ് ആക്രമണ കാരണം. ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ച്് ബില്ല വേദിയിലുള്ള കുല്‍വീന്ദറിന് നേരെ വെടിയുതിര്‍ത്തു. ഗര്‍ഭിണിയായ കുല്‍വീന്ദറിന്റെ വയറിലാണ് വെടിയേറ്റത്. യുവതി സംഭവ സ്ഥലത്ത് തന്ന കൊല്ലപ്പെട്ടു. നര്‍ത്തകി വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *