ചാരിറ്റിക്ക് വേണ്ടിയുള്ള ധനസമാഹരണം എന്ന പേരില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവ് ചൈനയില്‍ വിലസുന്നു

ഷാങ്ഹായ് :ചാരിറ്റിയുടെ പേരില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിന് നേരെ വ്യാപക പ്രതിഷേധം. ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് ‘ക്‌സു’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഒരു വീഡിയോ ബ്ലോഗര്‍ ദാനധര്‍മ്മങ്ങളുടെ പേര് പറഞ്ഞ് പല രൂപങ്ങളില്‍ സ്ത്രീകളെ ശല്ല്യം ചെയ്യുന്നത്. സത്രീകളുടെ മാറിടത്തില്‍ മുഖമിട്ടുരക്കുന്നതാണ് യുവാവിന്റെ പുതിയ വിദ്യ.ഓരോ യുവതികളോടും ഇത്തരത്തില്‍ ചെയ്യുമ്പോഴും താന്‍ 1.07 ഡോളര്‍ അതായത് 74 ഇന്ത്യന്‍ രൂപ വീതം ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റിക്ക് നല്‍കുമെന്ന് പറഞ്ഞാണ് ഇദ്ദേഹം സ്ത്രീകളെ
ഇതിനായി നിര്‍ബന്ധിക്കുന്നത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ സ്വന്തം ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചാണ് ഇയാള്‍ പണം സമാഹരിക്കുന്നത്. ഇതിന് മുന്‍പും പല വിദ്യകളുമായി  ഇയാള്‍ ഷാങ്ഹായി നഗരത്തില്‍ ഇറങ്ങിയിട്ടുണ്ട്.കഴിഞ്ഞ പ്രാവശ്യം ഒരു മജീഷ്യനായി വേഷമിട്ട് നിരത്തിലിറങ്ങിയ യുവാവ് നാണയം കൊണ്ടുള്ള ഒരു മാജിക് കാണിക്കണമൊ എന്ന് സ്ത്രീകളോട് ചോദിച്ച് അവരുടെ അടുത്തെത്തിയിരുന്നു. പിന്നീട് നാണയം മാറിടത്തിന് മുകളില്‍ ചേര്‍ത്ത് വെച്ച് പിടിക്കും. പല യുവതികളോടും അനുവാദം പോലും ചോദിക്കാതെയാണ് യുവാവ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് യുവാവ് സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കപ്പെട്ട സത്രീകളോടും അവരുടെ കുടുംബത്തോടും മാപ്പപേക്ഷിച്ച് രംഗത്ത് വന്നിരുന്നു.ഇത്തരത്തില്‍ സത്രീകളെ അപമാനിക്കുന്ന നിരവധി വീഡിയോകളാണ് ക്‌സു വിന്റെ വീഡിയോ ബ്ലോഗിലുള്ളത്. പൊതുസ്ഥലത്ത് യുവതികളെ അപമാനിക്കുന്നതിന് 5 വര്‍ഷം വരെ തടവ് ശിക്ഷയുള്ള നാട്ടിലാണ് യുവാവിന്റെ ഈ നിയമലംഘനം.

About the author

Related

JOIN THE DISCUSSION