പാലക്കാട് വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

പാലക്കാട്: വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കോട്ടായിയില്‍ തോലന്നൂര്‍ പൂളക്കല്‍പറമ്പില്‍ ദമ്പതികളാണ് കൊല്ലപ്പെട്ടത്. 72കാരനായ സ്വാമിനാഥനും 62കാരിയായ പ്രേമകുമാരിയുമാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്ന് പൊലീസ് കരുതുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വധഭീഷണി ഉണ്ടെന്നു കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ച മുന്‍പു കോട്ടായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ മരുമകള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതായും വിവരങ്ങളുണ്ട്. മരുമകളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികള്‍ കൊല്ലപ്പെട്ടതായി സമീപവാസികളാണ് പോലീസിനെ അറിയിച്ചത്.

About the author

Related

JOIN THE DISCUSSION