കോണ്‍ഗ്രസില്‍ കലാപം

കോണ്‍ഗ്രസില്‍ കലാപം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കെ മുരളീധരന്‍ എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍.

കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങള്‍ക്കെതിരായ കെ മുരളീധരന്റെ രൂക്ഷവിമര്‍ശം പാര്‍ട്ടിയിലും മുന്നണിയിലും കലാപത്തിനാണ് വഴിതുറന്നത്. കേരളത്തില്‍ പ്രതിപക്ഷമില്ലാത്ത സ്ഥിതിയാണെന്നായിരുന്നു കെ മുരളീധരന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ മുരളീധരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു. എന്നാല്‍ വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്നായിരുന്നു മുരളീധരന്റെ മറുപടി. താന്‍ അനാശാസ്യക്കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ലെന്നും മുരളി ഉണ്ണിത്താനെ കുറ്റപ്പെടുത്തി. congress-fight-nyusuഎന്നാല്‍ സോണിയയെ മദാമ്മ ഗാന്ധിയെന്ന് ആക്ഷേപിച്ച് പാര്‍ട്ടിക്ക് പുറത്തുപോയ മുരളി പിന്നീട് അവരുടെ കാലുപിടിച്ചയാളാണെന്ന് വിമര്‍ശിച്ച് ഉണ്ണിത്താന്‍ വീണ്ടും രംഗത്തെത്തി. അതേസമയം മുരളിയെ പിന്‍തുണച്ച് എ ഗ്രൂപ്പ് കെ പി സിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് കത്ത് നല്‍കി. ഉണ്ണിത്താനെ എന്തും വിളിച്ചുപറയാന്‍ അനുവദിക്കരുതെന്ന് കെ സി ജോസഫ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുന്നണിയിലെ അതൃപ്തി വെളിപ്പെടുത്തി മുസ്ലീം ലീഗും രംഗത്തെത്തി, പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ കെ മുരളീധരന്റെ വിമര്‍ശനങ്ങളെ പോസിറ്റീവായി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *