മുന്‍ ഭര്‍ത്താവുമായി തര്‍ക്കം;ഷോപ്പിംഗ് കേന്ദ്രത്തില്‍ വെച്ച് യുവതി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു

വുക്‌സി: മുന്‍ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷോപ്പിംഗ് മാളില്‍വെച്ച് യുവതി വസ്ത്രങ്ങള്‍ മുഴുവന്‍ ഊരിയെരിഞ്ഞു. ചൈന വൂക്‌സിയിലെ ഒരു ഷോപ്പിംഗ് കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 നായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഇവിടെ വെച്ച് മുന്‍ ഭര്‍ത്താവ് അപ്രതീക്ഷിതമായി യുവതിയെ കാണുകയായിരുന്നു.തുടര്‍ന്ന് അടുത്തേക്ക് ഇരച്ചെത്തി മുന്‍ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. യുവതിയുടെ കയ്യിലുള്ള ഫോണും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും താന്‍ വാങ്ങിത്തന്നതാണെന്നായിരുന്നു ഇയാളുടെ വാദം.ഇതുകേട്ട് ഇയാളോട് പൊട്ടിത്തെറിച്ച യുവതി ഫോണ്‍ തറയിലെറിഞ്ഞു. അടിവസ്ത്രങ്ങള്‍ വരെ അഴിച്ചെറിഞ്ഞ് യുവതി പൂര്‍ണ നഗ്നയായി. ആളുകള്‍ നോക്കി നില്‍ക്കെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയുകയായിരുന്നു. യുവതി തുടര്‍ന്ന് ലിഫ്റ്റിനായി കാത്തു നില്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്.കൂടാതെ മറ്റ് രണ്ട് യുവതികള്‍ യുവതിയെ മറഞ്ഞുനില്‍ക്കുന്നതും വീഡിയോയിലുണ്ട്. പക്ഷേ ഈ ഘട്ടത്തില്‍ മുന്‍ ഭര്‍ത്താവ് ദൃശ്യങ്ങളിലില്ല. പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

About the author

Related

JOIN THE DISCUSSION