ബലാത്സംഗത്തിനിരയായി 10 വയസ്സുകാരി ജന്‍മം നല്‍കിയ കുഞ്ഞ് ബന്ധുവായ പ്രതിയുടേതല്ലെന്ന് റിപ്പോര്‍ട്ട്

ചണ്ഡീഗഡ് : പീഡനത്തിനിരയായി പത്ത് വയസ്സുകാരി ജന്‍മം നല്‍കിയ കുഞ്ഞ് ബന്ധുവായ പ്രതിയുടേതല്ലെന്ന് ഡിഎന്‍എ പരിശോധനാഫലം.കുഞ്ഞിന്റെ ഡിഎന്‍എ ബന്ധുവിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ട് പ്രതിയുടെ അഭിഭാഷകനാണ് പുറത്തുവിട്ടത്.ബന്ധു തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്.ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിദഗ്ധാഭിപ്രായം പരിഗണിച്ച് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 17 ന് കുഞ്ഞിന് ജന്‍മം നല്‍കി. അറസ്റ്റിലായ ബന്ധുവിന്റെ ഡിഎന്‍എ പരിശോധനാഫലം തിങ്കളാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ പ്രോസിക്യൂഷന്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

About the author

Related

JOIN THE DISCUSSION