ചോരയില്‍ കുളിച്ച് കിടക്കെ ഇഴഞ്ഞ് പുറത്തെത്താന്‍ കുട്ടി ശ്രമിച്ചു;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : ഗുരുഗ്രാമിലെ റയാന്‍ ഇന്ററര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രദ്യുമന്‍ ഠാക്കുര്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഏഴുവയസുകാരന്‍ ശുചിമുറിയില്‍ പ്രവേശിക്കുന്നു.ബസ് കണ്ടക്ടര്‍ അശോക് കുമാറും പിന്നാലെയെത്തുന്നു.കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം ചോരയില്‍ കുളിച്ച് പ്രദ്യുമന്‍ ഠാക്കുര്‍ പുറത്തേക്ക് ഇഴഞ്ഞ് വരികയുമാണ്.എന്നാല്‍ ശുചിമുറിയുടെ കതകിന് സമീപം കുട്ടി മരിച്ച് വീഴുകയും ചെയ്തു. ഇത്രയുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ ശുചിമുറിയില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയുടെ ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടിരുന്നു. ആക്രമണത്തെ തുടര്‍ന്നുള്ള രക്തശ്രാവത്താലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കത്തികൊണ്ട് കഴുത്തിലേല്‍പ്പിച്ച രണ്ട് മുറിവുകളാണ് മരണകാരണം. ഇതില്‍ ഒന്ന് ശ്വാസനാളിയെ മുറിപ്പെടുത്തിയിരുന്നു. ഇതോടെ കുട്ടിക്ക് കരയാന്‍ പോലുമാകാത്ത ദുരവസ്ഥയുണ്ടായി.അറസ്റ്റിലായ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ കുറ്റം സമ്മതിച്ചിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION