74 കാരി പശുക്കുട്ടിയെ വിവാഹം കഴിച്ചു;കാരണമറിഞ്ഞാല്‍ ഞെട്ടും

കംബോഡിയ : ആരെന്ത് പറഞ്ഞ് പരിഹസിച്ചാലും കിംഹാങ്ങിന് യാതൊരു പ്രശ്‌നവുമില്ല. തന്റെ വിശ്വാസമാണ് തന്റെ ശക്തിയെന്ന നിലപാടിലുറച്ചാണ് ഈ 74 കാരി ജീവിക്കുന്നത്. ആ ചങ്കുറപ്പ് കൈമുതലാക്കി തന്നെയാണ് അവര്‍ അഞ്ച് മാസം പ്രായമുള്ള പശുക്കുട്ടിയെ വിവാഹം കഴിച്ചത്.അവര്‍ക്ക് പിന്‍തുണയുമായി കുടുംബം ഒപ്പമുണ്ട്. കിംഹാങ്ങ് വിധവയാണ്. ഭര്‍ത്താവ് ടോല്‍ഖുട്ടിന്റെ വിയോഗം അവരെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ഭര്‍ത്താവിന്റെ ആത്മാവുമായി തനിക്ക് സംവദിക്കാന്‍ അവസരം ലഭിച്ചുവെന്ന് കിംഹാങ് പറയുന്നു.താനൊരു പശുക്കിടാവായി പുനര്‍ജനിച്ച കാര്യം ആത്മാവ് കിംഹാങ്ങിനോട് പറഞ്ഞത്രെ. അതുകൊണ്ടാണ് പശുക്കിടാവിനെ വിവാഹം കഴിച്ചത്.തന്നെക്കണ്ടയുടന്‍ തിരിച്ചറിഞ്ഞെന്ന പോലെ പശുക്കിടാവ് തലമുടിയിലും കഴുത്തിലുമൊക്കെ നക്കുകയും ഉമ്മവെയ്ക്കുകയും ചെയ്‌തെന്നും അവര്‍ വിശദീകരിക്കുന്നു.ഭര്‍ത്താവ് ടോല്‍ഖുട്ടിന്റെ ചില സ്വഭാവ സവിശേഷതകളും അതിനുണ്ടെന്നാണ് അവര്‍ പറയുന്നത്. വിദൂരതയിലേക്ക് കണ്ണയച്ച് ഇരിക്കുന്നതടക്കമുള്ള പെരുമാറ്റ രീതികള്‍ പശുക്കിടാവ് പിന്‍തുടരുന്നുണ്ടത്രെ.ആ പശുക്കിടാവ് തങ്ങളുടെ അച്ഛന്റെ പുനരവതാരമാണെന്ന വിശ്വാസത്തിലാണ് ഇവരുടെ മക്കളും.ബന്ധുക്കളുടെ കൈകളില്‍ മാത്രമേ അത് നക്കാറുള്ളൂവെന്ന് മകന്‍ ടോല്‍വാന്തി പറയുന്നു. അതിനാല്‍ ആ പശുക്കിടാവില്‍ കുടികൊള്ളുന്നത് അച്ഛന്റെ ആത്മാവ് തന്നെയാണെന്ന് അവന്‍ അടിവരയിട്ട് പറയുന്നു. ജീവനുള്ളിടത്തോളം അതിനെ പൊന്നുപോലെ നോക്കുമെന്ന് കിംഹാങ്ങും സാക്ഷ്യപ്പെടുത്തുന്നു.

 

About the author

Related

JOIN THE DISCUSSION