രാജ്യത്തെ ബുള്ളറ്റ് ട്രെയിനിനായുള്ള ആദ്യ അതിവേഗ പാതയ്ക്ക് തറക്കല്ലിട്ടു ; 2022 ല്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടും

അലഹബാദ് :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സേ അബ്ദേയും
ചേര്‍ന്ന് രാജ്യത്തെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രയിന്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഗുജറാത്തിന്റെ തലസ്ഥാനമായ അലഹബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും സന്നിഹിതനായിരുന്നു. അലഹബാദില്‍ നിന്നും മുംബൈ വരെയുള്ള 580 കിമി അതിവേഗ റെയില്‍വേ പാതയുടെ പണികളാണ് ആരംഭിക്കുക.ഇന്ത്യന്‍ റെയില്‍വേയുടേയും ജപ്പാനീസ് ഷിന്‍കാന്‍സാന്‍ ടെക്‌നോളജിയുടേയും സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 1.10 ലക്ഷം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 88,000 കോടി രൂപയാണ് ജപ്പാന്‍ 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ പദ്ധതിക്കായി നിക്ഷേപിക്കുന്നത്. പണി പൂര്‍ത്തിയായി 15 വര്‍ഷങ്ങള്‍ക്ക് ശേഷം വായ്പ തിരിച്ചടച്ചാല്‍ മതി. ഇതില്‍ ആദ്യ ഗഡുവായ 6000 കോടി രൂപ ജപ്പാന്‍ ഉടന്‍ നിക്ഷേപിക്കും.

750 യാത്രക്കാര്‍ക്ക് ഒരു സമയം യാത്ര ചെയ്യാന്‍ പറ്റുന്ന ട്രെയിനാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന പാതയില്‍ കൂടി 2022 ല്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

About the author

Related

JOIN THE DISCUSSION