കല്യാണത്തിന് വരന്റെ ചിത്രത്തിന് പകരം സ്വന്തം വളര്‍ത്തു പട്ടിയെ മൈലാഞ്ചി കൊണ്ട് കൈയില്‍ വരച്ച നവവധു; ചിത്രം വൈറല്‍

കാലിഫോര്‍ണിയ :മൈലാഞ്ചിയിട്ട സുന്ദരമായ കൈകള്‍ എന്നും പെണ്‍കുട്ടികളെ കുറിച്ചുള്ള  സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തന്റെ കൈകള്‍ മൈലാഞ്ചിയിട്ട് മനോഹരമാക്കുക എന്നത് പെണ്‍കുട്ടികളുടെ ഇഷ്ടവിഷയങ്ങളിലൊന്നുമാണ്. കല്യാണ അവസരങ്ങളിലാണ് മൈലാഞ്ചിയിടലിന് കൂടുതല്‍ ഡിമാന്റ്.
.പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ കല്യാണങ്ങളില്‍ വിവാഹ ചെറുക്കന്റെ പേരും ചിത്രവും നവവധുവിന്റെ കൈയ്യില്‍ മൈലാഞ്ചി കൊണ്ട് മനോഹരമായ ഡിസൈനുകള്‍ക്കിടയില്‍ എഴുതി ചേര്‍ക്കുന്ന രീതിയും ഇപ്പോള്‍ ഏറെ പ്രചാരം നേടി വരുന്നുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഈയിടെ നടന്ന ഒരു പഞ്ചാബി കല്യാണത്തില്‍ ഇത്തിരി വ്യത്യസ്തമായാണ് നവവധു മൈലാഞ്ചിയിട്ടത്.കാലിഫോര്‍ണിയയില്‍ സ്ഥിര താമസമാക്കിയ സിഖ് വംശജരായ റിഖി ഗില്‍ എന്ന യുവാവിന്‍െയും ജാസ്മിന്‍ എന്ന യുവതിയുടേയും കല്യാണത്തിന് വധു തന്റെ ഒരു കൈത്തണ്ടയില്‍ മൈലാഞ്ചി കൊണ്ട് തന്റെ ഭര്‍ത്താവിന്റെ ചിത്രത്തിന് പകരം വരച്ചു ചേര്‍ത്തത് സ്വന്തം വളര്‍ത്തു പട്ടിയുടെ ചിത്രമാണ്. മറ്റെ കൈത്തണ്ടയില്‍ വധുവിന്റെയും വരന്റെയും ഒരുമിച്ചുള്ള ചിത്രം ഉണ്ടെങ്കിലും അതിന് തൊട്ട് താഴെയായും വളര്‍ത്തു പട്ടി ഇടം പിടിച്ചിരിക്കുന്നു.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവില്‍ വെച്ചാണ് ജാസ്മിന് ആരോ ഉപേക്ഷിച്ച നിലയില്‍ ഈ പട്ടിയെ ലഭിക്കുന്നത്. പിന്നീട് പിരിയാന്‍ പറ്റാത്ത വിധം ജാസ്മിനും പട്ടിയും തമ്മില്‍ അടുത്തു. വളര്‍ത്തു പട്ടിയോടുള്ള തന്റെ സ്‌നേഹത്തിന്റെ സൂചകമായാണ് കൈയില്‍ ഇങ്ങനെ വരച്ചതെന്നാണ് ജാസ്മിന്‍ പറയുന്നത്. എന്തായാലും  ഭര്‍ത്താവിന് പകരം സ്വന്തം പട്ടിയുടെ ചിത്രം വരച്ച ജാസ്മിന്റെ കൈ ഇതോടെ വൈറലായിരിക്കുകയാണ്.

About the author

Related

JOIN THE DISCUSSION