തനിക്ക് അനുയോജ്യമായ പ്രത്യേകതകള്‍ ഉള്ളതിനാലാണ് സണ്ണി ലിയോണ്‍ ഈ കാര്‍ തെരഞ്ഞെടുത്തത്

മുംബൈ : ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. മസരാറ്റി ഗിബ്ലി നെരിസ്‌മോയാണ് സണ്ണി വാങ്ങിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാഹനത്തിന് ഒരു കോടിയിലേറെ രൂപ വില വരും. ഫോര്‍ സീറ്റര്‍ വാഹനമായ ഗ്രാന്റ് ടൂറര്‍ ഗിബ്ലി നെരിസ്‌മോയുടെ 450 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.

Nothing like being home in my sick a%$ whip!!!! Love @maserati "1 of 450"

A post shared by Sunny Leone (@sunnyleone) on

ഇതില്‍ നിന്ന് ഒരു പെട്രോള്‍ പതിപ്പാണ് സണ്ണി വാങ്ങിയത്. കാറിനൊപ്പമുള്ള ഫോട്ടോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു. അമേരിക്കയിലും കാനഡയിലും മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ ഗിബ്ലി വില്‍പ്പനയ്ക്കുള്ളത്.3 ലിറ്റര്‍ വി 6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് മൂന്ന് വകഭേദങ്ങളുളള നെരിസ്‌മോയുടെ മുഖ്യ ആകര്‍ഷണം. 345 ബിഎച്ച്പി, 404 ബിഎച്ച്പി പവറുകളില്‍ വാഹനം ലഭ്യമാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിന് കേവലം 4.7 സെക്കന്‍ഡ് മതി.മണിക്കൂറില്‍ 280 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്‌സ്. വാഹനത്തിന്റെ പുറംമോടിയും അകത്തളവും പൂര്‍ണമായും കറുപ്പ് നിറത്തിലാണ്.20 ഇഞ്ചാണ് അലോയി വീല്‍, സ്‌പോര്‍ട്ട് സ്റ്റിയറിംഗ് വീല്‍, പാഡില്‍ ഫിഷ്‌റ്റേഴ്,ബ്ലെന്‍ഡ് സ്‌പോര്‍ട്ട് മോണിറ്റര്‍, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സര്‍, റിമോര്‍ട്ട് സ്റ്റാര്‍ട്ടിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഗിബ്ലിയെ കൂടാതെ  ബിഎംഡബ്ല്യൂ, ഓഡി തുടങ്ങിയ കാറുകളും സണ്ണിയുടെ ഉടമസ്ഥതയിലുണ്ട്.

About the author

Related

JOIN THE DISCUSSION