ഒരു ജിമ്മിലും പോകാതെ ഉഗ്രന്‍ മസിലുമായൊരു കങ്കാരു; ഈ ബോഡിബില്‍ഡര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ആസ്‌ട്രേലിയ :ജിമ്മില്‍ പോയി ബോഡി ബില്‍ഡിംഗ് നടത്തി തങ്ങളുടെ ശരീരം പുഷ്ടിപ്പെടുത്തുന്ന തിരക്കിലാണ് ഇന്നത്തെ യുവാക്കള്‍. എന്നാല്‍ ഒരു ജിമ്മിലും പോകാതെ ഉഗ്രന്‍ മസിലിന് ഉടമയാണ് ഈ കങ്കാരു. ആസ്‌ട്രേലിയയിലെ മാര്‍ഗരറ്റ് പുഴയ്ക്ക് അടുത്തുള്ള ഒരു ചെറു അരുവിയിലാണ് ജാക്‌സണ്‍ വിന്‍സെന്റെ എന്ന ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫര്‍ ഈ ‘ബോഡിബില്‍ഡര്‍ കങ്കാരുവിനെ’ കണ്ടെത്തുന്നത്.തന്റെ അമ്മൂമ്മയുടെ വീടിന് പുറകിലുള്ള ചെറു അരുവിയിലാണ് ജാക്‌സണിന് മുന്നില്‍ ഈ ഭീമന്‍ കങ്കാരു പെട്ടത്. കാണുക മാത്രമല്ല ജാക്‌സണെ ഒന്ന് പേടിപ്പിച്ച് വിടാനും ഈ കങ്കാരുവിനായി. ചെറുപ്പം തൊട്ടെ താന്‍ ഇവിടെ കളിച്ച് വളര്‍ന്നതാണ്, പല തരം കങ്കാരുക്കളും ഇവിടെ എത്താറുണ്ട്. എന്നാലും ഇത്രയും ആകാരവടിവും നീളവും തൂക്കവുമുള്ള ഒരു ഭീമനെ താന്‍ ആദ്യമായിട്ടാണ് ഇവിടെ കാണുന്നതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.തന്റെ വളര്‍ത്തു നായയോടൊപ്പമാണ് ജാക്‌സണ്‍ അരുവിക്കരികിലേക്ക് പോയത്. കങ്കാരുവിനെ കണ്ടപാടെ ജാക്‌സണിന്റെ നായ കുരയ്ക്കുവാന്‍ തുടങ്ങി. ഈ ഭീമന്‍ കങ്കാരുവിന് ഏകദേശം ആറടി അഞ്ച് ഇഞ്ച് ഉയരവും 100 കിലോവിലധികം തൂക്കവും കാണുമെന്നാണ് ജാക്‌സണ്‍ അനുമാനിക്കുന്നു.കണ്ടപ്പാടെ കങ്കാരു ആക്രമിക്കാനായി തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തതായി ഇദ്ദേഹം പറയുന്നു. എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്കും അത് സ്വയം അവിടെ നിന്നു. ഈ സമയം താന്‍ ഒരു നിമിഷം പേടിച്ച പോയതായി ജാക്‌സണ്‍ സമ്മതിക്കുന്നു. എന്തായാലും ജാക്‌സണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

About the author

Related

JOIN THE DISCUSSION