75 ാം പിറന്നാള്‍ ദിനത്തിലും ‘ബിഗ് ബി’ പതിവ് തെറ്റിച്ചില്ല ; വീടിന് മുന്നില്‍ തടിച്ച് കൂടിയ ആരാധകര്‍ക്ക് നന്ദി അറിയിച്ച് ബച്ചന്‍

മുംബൈ :ഇത്തവണയും അരാധകരുടെ പ്രീയപ്പെട്ട ‘ബിഗ് ബി’ പതിവ് തെറ്റിച്ചില്ല. തന്റെ 75 ാം പിറന്നാള്‍ ദിനത്തിലും തനിക്ക് ആശംസ നേരുവാനായി മുംബൈയിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയ ജനങ്ങളെ അദ്ദേഹം നിരാശരാക്കിയില്ല. ഇന്നലെ രാവിലെ തന്നെ നിരവധി പേരാണ് അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍ നേരുവാനായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ച് കൂടിയത്.കൊച്ചു മകള്‍ നവ്യ നവേലി നന്ദയുടെ കൈ പിടിച്ചാണ് ബച്ചന്‍ വീടിന് മുറ്റത്തെത്തി ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. തന്റെ കൊച്ചുമകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാനും ബച്ചന്‍ മറന്നില്ല. ഇതിന് ശേഷം കുടുംബം ഒന്നടങ്കം ജന്മദിനാഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പോയതായി കരുതുന്നു.വൈകുന്നേരം മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയുമടക്കം കുടുംബത്തിലെ എല്ലാവരേയും മുംബൈ വിമാനത്താവളത്തില്‍ കാണപ്പെട്ടുവെങ്കിലും ബച്ചന്റെ ജന്മദിനാഘോഷം എവിടെ വെച്ചാണ് നടത്തപ്പെടുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

About the author

Related

JOIN THE DISCUSSION