മണല്‍ത്തിട്ടയില്‍ പൂണ്ടുപോയ തിമിംഗിലക്കുഞ്ഞിനെ രക്ഷിച്ചതിങ്ങനെ

ബ്രസീല്‍ : തീരത്തെ മണല്‍ത്തിട്ടയില്‍ പൂണ്ടുപോയ തിമിംഗലക്കുഞ്ഞിനെ രക്ഷിച്ച് കടലിലയച്ചു. ബ്രസീലിലെ ബ്യൂസിയസ് തീരമേഖലയിലായിരുന്നു സംഭവം. നിരവധി പേരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തിമിംഗലത്തെ കടലില്‍വിടാനായത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഈ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തിമിംഗലത്തിന് ചുറ്റുമുള്ള മണല്‍ത്തിട്ട നീക്കിയ ശേഷം ബോട്ടില്‍ കെട്ടി കടലിലേക്ക് കൊണ്ടുപോവുകയായിരുന്നു.ബ്രസീലില്‍ തിമിംഗലങ്ങളുടെ കുടിയേറ്റ കാലമാണിത്. ഒറ്റപ്പെട്ട് എത്തിയതാകാം ഇതെന്നാണ് കരുതുന്നത്.തിമിംഗലക്കുഞ്ഞിനെ ജീവനോടെ കടലില്‍ വിടാനായതിന്റെ ആഹ്ലാദ നിറവിലാണ് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നൂറിലേറെ പേര്‍.

About the author

Related

JOIN THE DISCUSSION